സഹനങ്ങളെ ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പ്രേരണ നല്‍കുകയും സഹനങ്ങളെ സ്നേഹിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ഗാനമാണ് നിറവ്. ഒരു വൈദികന്റെയും കന്യാസ്ത്രീയുടെയും ജീവിതത്തിലൂടെസഹനത്തിന്റെ പിന്നിലെ ദൈവകരങ്ങളെയാണ് ഇവിടെ ചൂണ്ടിക്കാണിച്ചുതരുന്നത്. വിശുദ്ധഅല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് Aima ക്ലാസിക് പുറത്തിറക്കിയിരിക്കുന്ന ആല്‍ബമാണ് ഇത്.
സുമോദ് ചെറിയാന്റെവരികള്ക്ക് അനില്‍ വര്‍ഗ്ഗീസ് ഈണം നല്കിയിരിക്കുന്നു. കെസ്റ്ററാണ് ഗായകന്. കഥയുംതിരക്കഥയും സോണിച്ചന്‍ സിഎംഐയും സംവിധാനം,ക്യാമറ, എഡിറ്റിംങ് എന്നിവ ഫാ. ജെയിസണ്‍ പുറ്റനാല്‍ സിഎംഐ യും നിര്‍വഹിച്ചിരിക്കുന്നു. സിസ്റ്റര്‍ ജിയ എംഎസ് ജെ, ഫാ.ജീമോന്‍, നിഷ, അശ്വതി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ഹൃദ്യമായ ഒരു ദൃശ്യാനുഭവമായിരിക്കും നിറവ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഗാനംആസ്വദിക്കുന്നതിനായി ലിങ്ക് ചുവടെ കൊടുക്കുന്നു.