നൈജീരിയായിലെ ദേവാലയ ആക്രമണം; ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീകരാക്രമണങ്ങളുടെ പുതിയ സൂചനകളെന്ന് റിപ്പോര്‍ട്ട്

നൈജീരിയ: നൈജീരിയായില്‍ പെന്തക്കുസ്താ തിരുനാളില്‍ നടന്ന ഭീകരാക്രമണം ക്രൈസ്തവര്‍ക്കെതിരെയുള്ള ഇസ്ലാമിക ഭീകരതയുടെ പുതിയ സൂചനയാണെന്ന് നിരീക്ഷകര്‍. ആഫ്രിക്കയിലെ ക്രൈസ്തവമതപീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്കക്കാരനായ സ്റ്റീഫന്‍ റാച്ചെയുടേതാണ് ഈ വാക്കുകള്‍.

കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൂരുതിയില്‍ ഇതിനകം മരിച്ചവരുടെ എണ്ണം 80 ആയി. അമ്പതു പേരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തതായി ഇനിയും റിപ്പോര്‍ട്ടുകളില്ല.. ഫുലാനികളാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു.

നൈജീരിയായിലെ ക്രൈസ്തവരുമായി നിരന്തരം കലഹത്തിലേര്‍പ്പെട്ടിരിക്കുന്നവരാണ് ഇക്കൂട്ടര്‍. നൈജീരിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആക്രമണം അപ്രതീക്ഷിതമല്ലെന്നാണ് സ്റ്റീഫന്റെ നിരീക്ഷണം.

ആസൂത്രിതവും ക്രൈസ്തവര്‍ക്കെതിരെയുള്ള സംഘടിതവുമായ ആക്രമണമാണ് ഇവിടെ നടന്നിരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് ഫുലാനികളുടെ ധാരണ.തങ്ങളെ ആരും പരിഗണിക്കുന്നില്ലെന്നും അവര്‍ കരുതുന്നു ഇത്തരമൊരു ധാരണയില്‍ നിന്ന് തങ്ങളുടെ അധികാരവും ശക്തിയും പ്രകടമാക്കാന്‍ അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമാണ് അക്രമത്തിന്റേത്. ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഫുലാനികളുടെ ആക്രമണങ്ങളെല്ലാം.വരുംകാലങ്ങളില്‍

ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും എന്നതിന്റെ സൂചനകൂടിയായി ഇതിനെ കാണേണ്ടിയിരിക്കുന്നു.സ്റ്റീഫന്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.