നോര്‍ത്ത് കരോലിനയിലെ ദേവാലയത്തില്‍ നിന്ന് തിരുവോസ്തിയും ദിവ്യസക്രാരിയും മോഷണം പോയി

നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനയിലെ സെന്റ് എലിസബത്ത് ഓഫ് ദ ഹില്‍ കൗണ്ട്രി കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് മോഷ്ടാക്കള്‍ തിരുവോസ്തിയും ദിവ്യസക്രാരിയും മോഷ്ടിച്ചു കൊണ്ടുപോയി. ജൂണ്‍ 16 ന് രാത്രിയിലാണ് സംഭവം നടന്നത്. ജൂണ്‍ 17 ന് ദേവാലയത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് 17, 18 തീയതികളില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, തിരുമണിക്കൂര്‍ ആരാധന എന്നിവ റദ്ദ് ചെയ്തതായും അറിയിച്ചിട്ടുണ്ട്.

തിരുവോസ്തിയും സക്രാരിയും തിരികെ കൊണ്ടുവന്ന് തരുന്നതിന് മോഷ്ടാക്കള്‍ക്ക് മനപ്പരിവര്‍ത്തനം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥനയുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചിട്ടുണ്ട്. സമാനമായ സംഭവം അടുത്തപ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.