നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പ്രൊട്ടസ്റ്റന്റുകാരെക്കാള്‍ കത്തോലിക്കര്‍ കൂടുതല്‍

നോര്‍ത്തേണ്‍ അയര്‍ലണ്ട്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പ്രൊട്ടസ്റ്റന്റുകാരെക്കാള്‍ കൂടുതല്‍ കത്തോലിക്കരാണെന്ന് പുതിയ സര്‍വേ വെളിപെടുത്തുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പ്രൊട്ടസ്‌ററന്റുകാരെ പിന്തള്ളി കത്തോലിക്കാവിശ്വാസികള്‍ മുമ്പന്തിയിലെത്തിയത്.

സര്‍വ്വേ അനുസരിച്ച് കത്തോലിക്കരുടെ എ്ണ്ണം 45.7 ശതമാനവും പ്രൊട്ടസ്റ്റന്റുകാരുടേത് 43.5 ശതമാനവുമാണ്. 2011 ല്‍ കത്തോലിക്കാപ്രാതിനിധ്യം 45.1 ശതമാനമായിരുന്നു.48.4 ശതമാനവും പ്രൊട്ടസ്റ്റന്റുകാരോ ഇതര ക്രൈസ്തവ വിഭാഗങ്ങളോ ആയിരുന്നു.

നോര്‍ത്തേണ്‍ അയര്‍ലണ്ട് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് റിസേര്‍ച്ച് ഏജന്‍സി സെപ്തംബര്‍ 22 നാണ് ഈ സര്‍വ്വേ ഫലം പുറത്തുവിട്ടത്. സെന്‍സസില്‍ പങ്കെടുത്ത 20 ശതമാനം പറയുന്നത് അവര്‍ക്ക് മതമില്ലെന്നാണ്.

1926 ല്‍ പ്രൊട്ടസ്റ്റന്റുകാര്‍ 66.3 ശതമാനവും കത്തോലിക്കര്‍ 33.5 ശതമാനവുമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.