നോട്രഡാം കത്തീഡ്രലിലെ മണികള്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മുഴങ്ങി


പാരീസ്: ഒരു വര്‍ഷം മുമ്പുണ്ടായ അഗ്നിബാധയ്ക്ക് ശേഷം അടച്ചിട്ടിരുന്ന നോട്രഡാം കത്തീഡ്രലിലെ പള്ളിമണികള്‍ വീണ്ടും മുഴങ്ങി. മതപരമായ ചടങ്ങുകളില്‍ മാത്രം മുഴങ്ങിയിരുന്ന പള്ളിമണികള്‍ ഇത്തവണ മുഴങ്ങിയത് ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരവും പിന്തുണയും വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു. എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് അഞ്ച് മിനിറ്റ് നേരം ദൈവാലയമണികള്‍ ശബ്ദിക്കും. ബുധനാഴ്ചയാണ് ഈ പതിവ് ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ദേവാലയം അഗ്നിക്കിരയായത്. പള്ളിമണികള്‍ മുഴങ്ങുന്നത് ലൈവായി ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

1686 ല്‍ ലൂയിസ് പതിനാലാമന്റെ കാലത്താണ് ഈ മണിനിര്‍മ്മിച്ചത്. 13 ടണാണ് ഭാരം. ഇമ്മാനുവല്‍ എന്നാണ് മണികളുടെ പേര്. കഴിഞ്ഞവര്‍ഷം അഗ്നിബാധയുണ്ടായപ്പോഴും ഈ മണി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.