അഗ്നിക്കിരയായ നോത്രദാം കത്തീഡ്രല്‍ അതേ പടി പുന: നിര്‍മ്മിക്കും

പാരീസ്: 2019 ഏപ്രില്‍ 15 ന് അഗ്നിബാധയുണ്ടായ നോത്രദാം കത്തീഡ്രല്‍ അതേപടി പുനനിര്‍മ്മിക്കും. മറ്റ് പല ഡിസൈനുകളും ആലോചനയിലുണ്ടായിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കുകയില്ലെന്നും പഴയപടി തന്നെ പണിയണമെന്നാണ് പൊതുജനാഭിപ്രായമെന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മാര്‍ക്കോണിയും ഫ്രഞ്ച് സാംസ്‌കാരികവകുപ്പ് മന്ത്രി റോസ് ലിന്‍ ബാഷ് ലൈറ്റും അറിയിച്ചു.

കത്തീഡ്രല്‍ എങ്ങനെയായിരുന്നോ അതേപോലെതന്നെ പുനനിര്‍മ്മിക്കുമെന്ന കാര്യത്തില്‍ ഇതോടെ തീരുമാനമായി. 13 ാാം നൂറ്റാണ്ടിലാണ് ആദ്യമായി ദേവാലയം നിര്‍മ്മിക്കപ്പെട്ടത്.

19 ാം നൂറ്റാണ്ടില്‍ അത് നാശനഷ്ടങ്ങളെതുടര്‍ന്ന് പുതുക്കിപ്പണിതിരുന്നു. വര്‍ഷം തോറും 12 മില്യന്‍ ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.