പ്രതിഷേധം ഫലം കണ്ടു,ക്രിസ്തുമസ് ദിനത്തിലെ ക്യാമ്പുകള്‍ പുന:ക്രമീകരിച്ചു

കൊച്ചി: ഡിസംബര്‍ 24 മുതല്‍ നടത്താനിരുന്ന എന്‍എസ്എസ് ക്യാമ്പ് പുന: ക്രമീകരിക്കാന്‍ സര്‍ക്കാര്‍ ഒടുവില്‍ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ തീയതി അനുസരിച്ച് ഡിസംബര്‍ 26 മുതല്‍ ക്യാമ്പ് നടക്കും.

ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളില്‍ പ്‌ങ്കെടുക്കാന്‍ ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുംകഴിയാതെപോകും എന്നതുകൊണ്ട് ഡിസംബര്‍ 24 മുതല്‍ നടത്താനിരുന്ന ക്യാമ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്‌കാതോലിക്കാബാവ ഇതുമായി ബന്ധപ്പെട്ട വിഷയംചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കണ്ടിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.