വാഹനാപകടം, മലയാളി കന്യാസ്ത്രീ മരണമടഞ്ഞു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരണമടഞ്ഞു. ഡോട്ടേഴ്‌സ് ഓഫ് മേരി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് മരണമടഞ്ഞത്. 55 വയസായിരുന്നു.

കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടമായി മരത്തിലിടിക്കുകയായിരുന്നു.. പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. തൃശൂരില്‍ നിന്നും നെടുമങ്ങാട്ടേയ്ക്ക് വരുന്നതിനിടയിലായിരുന്നു ദുരന്തമുണ്ടായത്. ഒപ്പമുണ്ടായിരുന്ന നാലു കന്യാസ്ത്രീകള്‍ ചികിത്സയിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.