ഝാന്‍സി സംഭവം; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി ഉള്‍പ്പടെയുള്ള കന്യാസ്്ത്രീകള്‍ക്കും സന്യാസാര്‍ത്ഥിനികള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ ഇതിനകം മൂന്നുപേരെ അറസ്റ്റ് ചെയ്തുവെങ്കിലും ചുമത്തിയിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതലാളുകള്‍ ഉള്ളതിനാല്‍ അവരെ കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

മൂന്നുപ്രതികളെയും ഏപ്രില്‍ ആറുവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സന്യാര്‍ത്ഥിനികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് റെയില്‍വേ പോലീസിന് തെറ്റായ വിവരം നല്കിയ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.