കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളി അടക്കമുള്ള കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ത്ഥിനികള്‍ക്കും നേരെ ട്രെയിന്‍യാത്രയിലുണ്ടായ അധിക്ഷേപത്തിനും അക്രമത്തിനും കാരണക്കാരായവരെ അറസ്റ്റ് ചെയ്തുവെങ്കിലും കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചു.

എബിവിപി, രാഷ്ട്രീയ ഭകതസംഘടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടനകളിലെ അംഗങ്ങളായ അഞ്ചല്‍ അര്‍ചാരിയസ പുര്‍ഗേഷ്, അജയ് ശങ്കര്‍ എന്നിവരെയാണ് കോടതി ജാമ്യത്തില്‍ വിട്ടയച്ചത്. കന്യാസ്ത്രീകള്‍ക്കൊപ്പമുള്ള സന്യാസാര്‍ത്ഥിനികളെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണ് എന്ന് ആരോപിച്ചായിരുന്നു ട്രെയിന്‍യാത്രയില്‍ സംഘര്‍ഷം ഉണ്ടായത്. പിന്നീട് കന്യാസ്ത്രീകളെയും സന്യാസാര്‍ത്ഥിനികളെയും ട്രെയിനില്‍ നിന്നിറക്കുകയും പോലീസ് സ്‌റ്റേഷനില്‍ പാതിരാത്രിവരെ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

സംഘ് പരിവാറാണ് അക്രമത്തിന് പി്ന്നിലെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കിയിരുന്നുവെങ്കിലും കേന്ദ്ര റെയില്‍വേ മന്ത്രി ഇക്കാര്യം നിഷേധിച്ചിരുന്നു. മാര്‍ച്ച് 19 നായിരുന്നു കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടന്നത്.

പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചത് ഏറെ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.