വരാപ്പുഴ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍യാത്രയ്ക്കിടെ മലയാളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ അവഹേളനത്തിന് ഇരയായ സംഭവം ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവം. ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാനും സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കാനുമുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് ഇത്. സ്ത്രീകളെന്ന പരിഗണന പോലും നല്‍കാതെയാണ് ജനക്കൂട്ടവിചാരണയ്ക്ക് അവരെ വിട്ടുകൊടുത്തത്. ഇത് തികച്ചും അപലപനീയമാണ്, പ്രശ്നത്തില്‍ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു
. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയ്ക്കുകയും ചെയ്തു.