കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി വിലക്കി

ഭോപ്പാല്‍: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ പോലീസ് കേസെടുത്ത മെഡിക്കല്‍ പ്രഫഷനല്‍സിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സുപ്രീം കോടതി വിലക്കി.മുതിര്‍ന്ന രണ്ടു കന്യാസ്ത്രീകളും ഒരു വനിതാ ഡോക്ടറും അടങ്ങുന്നവര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം ചുമത്തിയത്. ഡോ. സിസ്റ്റര്‍ ഹെര്‍മ്മന്‍ ജോസഫ്, സിസ്റ്റര്‍ ലോറെയ്ന്‍ തയ്യില്‍, ഷബീഹാ അന്‍സാരി എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ഡിസംബറില്‍ ഗര്‍ഭിണിയായ ഒരു യുവതി ഇവര്‍ നടത്തുന്ന കത്തോലിക്കാ ഹോസ്പിറ്റലില്‍ വച്ച് മരണമടഞ്ഞ സംഭവത്തെ തുടര്‍ന്നാണ് കേസ് ആരംഭിച്ചത്. മെയ് 10 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. പുഷ്പ കല്യാണ്‍ ഹോസ്പിറ്റലില്‍വച്ച് സിസേറിയനിടെയാണ് മരണം സംഭവിച്ചത്. അനസ്‌തേഷ്യ നല്കിയതിന് ശേഷമായിരുന്നു മരണം. മുന്‍കൂര്‍ ജാമ്യം തേടി കന്യാസ്ത്രീകള്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ചാംബെറി കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തിലാണ് പുഷ്പ കല്യാണ്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഡിസംബര്‍ മുതല്‍ ഒരു സംഘം ആളുകളുടെ ഭീഷണിയെ തുടര്‍ന്ന് ഹോസ്പിറ്റല്‍ അടച്ചിട്ടിരിക്കുകയായിരുന്നു, ഹോസ്പിറ്റലിന്റെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. സ്ഥലത്തെ ബിജെപി നേതാവിന്റെ അടുത്ത ബന്ധുവാണ് മരണമടഞ്ഞ സ്ത്രീ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.