എത്യോപ്യ: പോലീസ് അറസ്റ്റ് ചെയ്ത ഏഴു കന്യാസ്ത്രീകളെ വിട്ടയച്ചു

എത്യോപ്യ: വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഉപവിയുടെ പുത്രികള്‍, ഊര്‍സുലിന്‍ സമൂഹത്തിലെ സന്യാസിനികള്‍ എന്നിവരെ പോലീസ് വിട്ടയച്ചു.. നവംബര്‍ മുപ്പതിനാണ് പോലീസ് ഈ സന്യാസിനികളെ അറസ്റ്റ് ചെയതത്. ഒമ്പതു കന്യാസ്ത്രീകളെയും ഒരു ബ്രദറിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഏഴു കന്യാസ്ത്രീകള്‍ മാത്രമാണ് മോചിതരായിരിക്കുന്നത്. ബാക്കിയുള്ളവരെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നവംബര്‍ അഞ്ചിന് സലേഷ്യന്‍ കേന്ദ്രത്തിലെത്തി വൈദികരെയും അല്മായരെയും പോലീസ് അറസ്‌ററ് ചെയ്യുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തിരുന്നു. എത്യോപ്യയിലെ തിഗ്രിന്യ വംശജര്‍ക്കെതിരെ സൈന്യം നടത്തുന്ന നടപടികളുടെ ഭാഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും അറസ്റ്റ് ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.