ഒസിഡി വൈദികനെതിരെ സന്യാസിനികള്‍ വനിതാ കമ്മീഷന് പരാതി നല്കിയോ?

പുതിയൊരു വ്യാജവാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചത്. ഒരു ഒസിഡി വൈദികനെതിരെ ഒഐസി സന്യാസിനിസമൂഹത്തിലെ ഒരുഅംഗം വനിതാകമ്മിഷന് പരാതി നല്കി എന്നതായിരുന്നു അത്. ഈസാഹചര്യത്തില്‍ ഒഐസി സന്യാസിനിസമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍സുപ്പീരിയര്‍ സിസ്റ്റര്‍ തെരേസിറ്റ ഒഐസി സത്യാവസ്ഥ വെളിപെടുത്തി പത്രക്കുറിപ്പ് ഇറക്കേണ്ടതായി വന്നു.

പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദധവുമാണെന്ന് സിസ്റ്റര്‍ തെരേസിറ്റ പറഞ്ഞു. ഒഐസി സന്യാസിനി സമൂഹത്തിന്റെ സാന്റ ബിയാട്രീസ കോണ്‍വെന്റില്‍ നിന്ന് എന്ന വിധത്തില്‍ ഒരുവര്‍ഷം മുമ്പാണ് വനിതാകമ്മീഷന് പരാതി ലഭിച്ചത്. എന്നാല്‍ പരാതി നല്കിയ വ്യക്തിയെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.ആരാണ് പരാതി നല്കിയതെന്ന് കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.

നിക്ഷിപ്ത താലപര്യക്കാരായ ആരോ സന്യാസിനിമാുടെ പേരില്‍ കെട്ടിച്ചമച്ചതാണ് പരാതി എന്ന നിഗമനത്തിലാണ് കമ്മീഷന്‍ അധികൃതരും ഒഐസി സന്യാസസഭാ നേതൃത്വവും എത്തിച്ചേര്‍ന്നത്. അതേ കത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

തെല്ലും വാസ്തവമില്ലാത്ത ഈ വാര്‍ത്തയില്‍ ഒഐസി സന്യാസിനി സമൂഹത്തിലെ ആര്‍ക്കും ബന്ധമില്ല. സഭയെയും സന്യാസസമൂഹങ്ങളെയും വൈദികരെയും സന്യസ്തരെയും മോശക്കാരിയ ചിത്രീകരിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മദര്‍സുപ്പീരിയര്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.