ഒഡീഷയില്‍ വാഹനാപകടം; രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു

റെയ്ക്കിയ: ഒഡീഷയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ഒസിഡി സഭാംഗങ്ങളായ രണ്ടു സെമിനാരിവിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ബ്ര. മാസിന്‍ ഡിഗലും ബ്ര.ലിയുദാസ് പാരിച്ചയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. മറ്റ് ഏഴു പേര്‍ക്കൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ഭൂവനേശ്വറില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെ വച്ചാണ് ദുരന്തം സംഭവിച്ചത്. ബോലോറോ ജീപ്പ് 70 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്ര. മാസിന്‍ സംഭവസ്ഥലത്ത് വച്ചും ബ്ര. ലിയുദാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞിട്ടുണ്ട്. ആറു പേര്‍ ചികിത്സയിലാണ്.

കാണ്ടമാല്‍ സ്വദേശികളായ ബ്രദേഴ്‌സ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്തുമസ് അവധിക്കാലത്താണ് അവിടം സന്ദര്‍ശിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.