വൃദ്ധര്‍ പ്രാര്‍ത്ഥന എന്ന ഉപകരണം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വൃദ്ധര്‍ തങ്ങളുടെ പ്രായത്തിന് ഏറ്റവും അനുയോജ്യവുംതങ്ങളുടെ പക്കലുള്ളതുമായ ഏറ്റവും വിലയേറിയ പ്രാര്‍ത്ഥന എന്ന ഉപകരണംഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വൃദ്ധര്‍ക്കും മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വേണ്ടി ആഗോളസഭാതലത്തില്‍ നടത്തിവരുന്ന ഈ വര്‍ഷത്തെ വൃദ്ധദിനാചരണത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

മുത്തശ്ശീമുത്തശ്ശന്മാരും പ്രായം ചെന്നവരും ലോകത്തില്‍ ആര്‍ദ്രതയുടെ വിപ്ലവത്തിന്റെ ശില്പികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. വാര്‍ദ്ധക്യത്തെ പലരും പേടിക്കുന്നു. സമ്പര്‍ക്കം ഒഴിവാക്കേണ്ട ഒരു രോഗമായി അതിനെ പലരും കാണുന്നു,വൃദ്ധരെ വീടുകളില്‍ നിന്ന് അകറ്റി മന്ദിരങ്ങളിലാക്കുന്നത് വലിച്ചെറിയല്‍ സംസ്‌കൃതിയാണെന്നും പാപ്പ പറഞ്ഞു.

വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും എന്ന സങ്കീര്‍ത്തനവാക്യത്തോടെ ആരംഭിക്കുന്ന പാപ്പായുടെ സന്ദേശം, അലമായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുളള വത്തിക്കാന്‍ വിഭാഗത്തിന്റെ മേധാവി കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് അവതരിപ്പിച്ചത്.

2021 ജനുവരിയിലാണ് മു്ത്തശ്ശീമുത്തശ്ശന്മാര്‍ക്കും പ്രായം ചെന്നവര്‍ക്കും വേണ്ടിയുള്ള ലോകദിനത്തിന് പാപ്പ തുടക്കം കുറിച്ചത്. പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ ജൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോട് അടുത്തുവരുന്ന ഞായറാഴ്ചയാണ് തിരുനാള്‍.

ഈവര്‍ഷം അത് ജൂലൈ 24 നായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.