ക്രിസ്തുമസിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ഐക്കണ്‍ പ്രദര്‍ശനവുമായി ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപ്പോലീത്തന്‍ മ്യൂസിയം. നിരവധിയായ മറ്റ് പുരാതന ക്രിസ്ത്യന്‍ ആര്‍ട്ടിന്റെ ഒപ്പമാണ് ഈ ഐക്കണും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ആഫ്രിക്കയില്‍ നിന്നുളളതാണ് ഈ ഐക്കണ്‍. വിശുദ്ധ തിയഡോറും വിശുദ്ധ ജോര്‍ജും ചിത്രത്തില്‍ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഒപ്പമുണ്ട്. കൂടാതെ രണ്ട് മാലാഖമാരും ഈജിപ്തിലെ സിനായിലെ ഹോളി മൊണാസ്ട്രി ഓഫ് സെന്റ് കാതറിനിലാണ് ഇത് സൂക്ഷിച്ചിരുന്നത്.
ആറാം നൂറ്റാണ്ടുമുതല്ക്കുള്ള പഴക്കമുണ്ട്. ലോകത്തില്‍ നിലനില്ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള ചിത്രവുമാണ്.