പ്രായത്തിന്റെ പേരില്‍ വൃദ്ധരെ യുവജനങ്ങള്‍ അകറ്റിനിര്‍ത്തരുത്: മാര്‍ ആലപ്പാട്ട്


ഒല്ലൂര്‍: പ്രായമായെന്ന് പറഞ്ഞ് യുവജനങ്ങള്‍ വൃദ്ധരെ അകറ്റിനിര്‍ത്തരുതെന്ന് രാമനാഥപൂരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്.

പ്രായമായവരെ ആദരിക്കാനും സ്‌നേഹിക്കാനും സമൂഹം തയ്യാറാകണം. മാതാപിതാക്കളെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ബൈബിള്‍ ഓര്‍മ്മിപ്പിക്കുന്നു. മുതിര്‍ന്നവര്‍ ആത്മീയകാര്യങ്ങളില്‍കൂടുതല്‍ ശ്രദ്ധിക്കണം. അതുപോലെ പരസ്‌നേഹപ്രവൃത്തികളിലും കുടുംബകാര്യങ്ങളിലും കൂടുതലായി ശ്രദ്ധിക്കുകയും വേണം. മാര്‍ ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു.

ഒല്ലൂര്‍ ഫൊറോന സെന്റ് വിന്‍സെന്റ് ഡീ പോള്‍ സംഘം എഴുപതു വയസു കഴിഞ്ഞവര്‍ക്ക് വേണ്ടി നടത്തിയ പതിമൂന്നാമത് ഇടവക സീനിയേഴ്‌സ്‌ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലപ്പാട്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.