ഹൃദയം വലുതാക്കേണ്ടത് നമ്മുടെ ആവശ്യം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ ദാനങ്ങള്‍ ആസ്വദിക്കാന്‍ കഴിയണമെങ്കില്‍ നാം നമ്മുടെ ഹൃദയങ്ങള്‍ വലുതാക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

നമുക്ക് നമ്മുടെ അഹന്തയുടെ ചെറിയ മുറികള്‍ തകര്‍ത്ത് ആരാധനയുടെ വിശാലമായ ലോകത്തിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നു. നമുക്ക് ആരാധന നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കര്‍ത്താവിലേക്കു നയിക്കുന്ന വഴികള്‍ ഇല്ലാതെയാകുന്നു. പിന്നെ അവിടെ സിനഡോ ഒന്നും ഉണ്ടാവുകയില്ല. ദിവ്യകാരുണ്യത്തിന് മുമ്പില്‍ നില്ക്കുമ്പോള്‍ നമ്മുടെ മനോഭാവം ഇതായിരിക്കണം. ആരാധന. ഇതാണ് നമുക്കാവശ്യമായിരിക്കുന്നത്.

സഭ വലിയ മുറിയായി മാറണം. ഒരിക്കലും ചെറുതോ അടച്ചുപൂട്ടപ്പെട്ടതോ ആകരുത്. എല്ലാവരെയും സ്വീകരിക്കാന്‍ കഴിയുന്ന കൈകള്‍തുറന്നുപിടിച്ചിരിക്കുന്ന ഒന്നായിരിക്കണം.പാപികള്‍ക്കും ശരിയായ പാതയിലൂടെ ചരിക്കുന്നവര്‍ക്കും എല്ലാം ഒന്നുപോലെ പ്രവേശിക്കാന്‍ കഴിയണം. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.