തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥാലയങ്ങള്‍, അഗതിൃവൃദ്ധമന്ദിരങ്ങല്‍, കന്യാസ്ത്രീ മഠങ്ങള്‍, പട്ടികവിഭാഗം ഹോസ്റ്റലുകള്‍ എന്നിവയ്ക്ക സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം നല്കിയിരുന്ന പദ്ധതി ഈ മാസം പുന:സ്ഥാപിക്കുമെന്ന് മന്ത്രി ജി. ആര്‍ അനില്‍.
സാമൂഹിക സുരക്ഷാവകുപ്പിന്റെ കീഴിലുളള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുളള സ്ഥാപനങ്ങള്‍ക്കുള്ള അരിവിഹതമാണ് പുന:സ്ഥാപിക്കപ്പെടുന്നത്.
അനാഥാലയങ്ങള്‍ക്കും കന്യാസ്ത്രീ മഠങ്ങള്‍ക്കുമുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.