സകലജനപഥങ്ങളുടെയും നാഥയുടെ പ്രത്യക്ഷീകരണം; പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: സകലജനപഥങ്ങളുടെയും നാഥയുടെ പ്രത്യക്ഷീകരണങ്ങളും വെളിപ്പെടുത്തലും സംബന്ധിച്ച് കൂടുതല്‍ പ്രചരണങ്ങള്‍ നടത്തേണ്ടതില്ലെന്ന് ഡച്ച് ബിഷപ്പിനെ ഉദ്ധരിച്ചുകൊണ്ട് വത്തിക്കാന്‍ ഡോക്ട്രിനല്‍ ഓഫീസ് അറിയിച്ചു. ഹാരെലെം-ആംസ്റ്റര്‍ഡാം ബിഷപ് ജോഹനസിന്‌റെ പഠനത്തെ ആസ്പദമാക്കി ഡിസംബര്‍ 30 നാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇഡ പീര്‍ഡെമാന് 1945 നും 1959 നും ഇടയില്‍ ലഭിച്ച മരിയന്‍ പ്രത്യക്ഷീകരണങ്ങളാണ് സര്‍വ്വജനപഥങ്ങളുടെയും നാഥയോടുള്ള വണക്കത്തിന് കാരണമായിത്തീര്‍ന്നത്.

ഈ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയുക്തനായത് ബിഷപ് ജോഹനാസായിരുന്നു. ദൈവശാസ്ത്രപരമായി സകലജനപഥങ്ങളുടെയും നാഥ എന്ന ശീര്‍ഷകം അംഗീകരിക്കാമെങ്കിലും പ്രത്യക്ഷീകരണങ്ങള്‍ക്ക് അതിഭൗതികമായ തെളിവുകളൊന്നും കാണാന്‍ കഴിയുന്നില്ലെന്ന നിലപാടാണ് ബിഷപ്പിനുണ്ടായിരുന്നത്. നെതര്‍ലാന്റ്‌സില്‍ 1905 ഓഗസ്റ്റ് 13 നാണ് പീര്‍ഡിമാന്‍ ജനിച്ചത്.

1945 മാര്‍ച്ച് 25 നാണ് തനിക്ക് പരിശുദ്ധ അമ്മയുടെ ദര്‍ശനം ആദ്യമായി ലഭിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. 1951 ല്‍ താന്‍ സകലജനപഥങ്ങളുടെയും നാഥയെന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് മാതാവ് വെളിപ്പെടുത്തിയതായും വിഷനറി അറിയിച്ചു. തുടര്‍ന്ന് ഹെയ്ന്റിച്ച് റെപ്‌ക്കേ എന്ന കലാകാരന്‍് ഇന്ന് കാണുന്ന വിധത്തില്‍ ഗ്ലോബിനു മുകളില്‍ പരിശുദ്ധ അമ്മ നിലയുറപ്പിച്ചതായ ചിത്രം വരയ്ക്കുകയും ആ ചിത്രം പരക്കെ വണങ്ങപ്പെടുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.