ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന്

മനാമ: ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് രാവിലെ 11 ന് ബഹറിന്‍ രാജാവ് ഹമദ് ബിന്‍ഈസ അല്‍ ഖാലിഫ നിര്‍വഹിക്കും. അറേബ്യന്‍ ഉപദ്വീപിനെ ഏറ്റവും വലിയ റോമന്‍ കത്തോലിക്കാ ദേവാലയമാണ് കന്യാമറിയത്തിന്‌റെ നാമധേയത്തിലുള്ള ഈ ദേവാലയം.

ദേവാലയത്തിന്റെ കൂദാശകര്‍മ്മം രാവിലെ പത്തിന് ജനപദങ്ങളുടെ സുവിശേഷവല്‍ക്കരണ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്തോണിയോ നിര്‍വഹിക്കും. ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഡോ യുജിന്‍ ന്യൂജന്‍്, സതേണ്‍ അറേബ്യ വികാരി അപ്പസ്‌തോലിക്കയും നോര്‍ത്തേണ്‍ അറേബ്യ വികാരിയാത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുമായ ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ എന്നിവരും രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ അറേബ്യന്‍ അപ്പസ്‌തോലിക് വികാരിയാത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ ദേവാലയം. 2.5 ദശലക്ഷം കത്തോലിക്കാവിശ്വാസികള്‍ ഈ വികാരിയാത്തില്‍ ഉണ്ടെന്നാണ് കണക്ക്. വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നും ഉള്ള കുടിയേറ്റക്കാരാണ് എല്ലാവരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.