അമേരിക്കയെ ഗ്വാഡെലൂപ്പെ മാതാവിന് സമര്‍പ്പിച്ചു

മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെയും കരീബിയനിലെയും മെത്രാന്മാര്‍ അമേരിക്കയെ ഗ്വാഡലൂപ്പെ മാതാവിന്റെ മാതൃസംരക്ഷണത്തിന് സമര്‍പ്പിച്ചു. ഔര്‍ ലേഡി ഓഫ് ഗാഡ്വലൂപ്പെ ബസിലിക്കയില്‍ ഏപ്രില്‍ 12 നാണ് ഈ ചടങ്ങ് നടന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിനും സ്‌നേഹത്തിനുമായി സമര്‍പ്പിച്ചത്.

മെക്‌സിക്കോ സിറ്റി കര്‍ദിനാള്‍ കാര്‍ലോസ് അക്വിയാര്‍ സമര്‍പ്പണശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.

തങ്ങളുടെ ഭയങ്ങള്‍ സന്തോഷത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമേ ഞങ്ങള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിന്റെ സവിധത്തിലേക്ക് ഉയര്‍ത്തുകയും ഞങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുന്നു.ഞങ്ങളുടെ വിശ്വാസികളെ സമര്‍പ്പിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍. യുവതീയുവാക്കള്‍. കുടിയേറ്റക്കാര്‍, ഭവനരഹിതര്‍,ഞങ്ങള്‍ നിന്റെ മാധ്യസ്ഥം യാചിക്കുന്നു.ഞങ്ങള്‍ക്ക് ആരോഗ്യവും പ്രത്യാശയും നല്കണമേ. വിശ്വാസികളെകൂടാതെയുള്ള തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികര്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.