മാതാവിന്റെ നാമത്തിലുള്ള ആദ്യ ദേവാലയവും പില്ലാര്‍ മാതാവും

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിന്നീട് ആ പ്രത്യക്ഷീകരണങ്ങള്‍ പ്രസ്തുതസ്ഥലങ്ങളുമായി ബന്ധപ്പെട്ടാണ് അറിഞ്ഞുതുടങ്ങിയത്. അത്തരമൊരു പ്രത്യക്ഷീകരണത്തെ തുടര്‍ന്നാണ് പരിശുദ്ധ അമ്മ പില്ലാര്‍ മാതാവ് എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്. ഈശോയുടെ കുരിശുമരണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിശുദ്ധ അമ്മയുടെ ആദ്യ പ്രത്യക്ഷീകരണം നടന്നത് എന്നതാണ് പാരമ്പര്യം. വിശുദ്ധ യോഹന്നാന്റെ സഹോദരനും അപ്പസ്‌തോലനുമായ ജെയിംസിനാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്.സ്‌പെയ്‌നില്‍ വച്ചായിരുന്നു ഈ സംഭവം. ഇതാണ് ഔര്‍ ലേഡി ഓഫ് ദ പില്ലാര്‍ എന്ന് അറിയപ്പെട്ടത്.

സുവിശേഷവല്‍ക്കരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സമയമായിരുന്നു ജെയിംസിനെസംബന്ധി്ച്ചിടത്തോളം അത്. അങ്ങനെയൊരു ദിനം എബ്രോ നദിക്കരയില്‍ പ്രാര്‍ത്ഥനാനിരതനായിരുന്ന ജെയിംസിന്റെ മുമ്പില്‍ വലിയൊരു പ്രകാശം രൂപപ്പെടുകയും ആ പ്രകാശത്തില്‍ മാലാഖമാരാല്‍ സന്നിഹതയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടുകയും ചെയ്തു.

ഭയപ്പെടരുതെന്നും പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഉടനടി റിസള്‍ട്ട് ഉണ്ടാകുമെന്നും മാതാവ് ജെയിംസിനെ ആശ്വസിപ്പിച്ചു. ഈ സ്ഥലത്ത് ഒരു ദേവാലയം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടു. ഈ സമയം മാതാവ് ജെറുസലേമില്‍ താമസിക്കുകയായിരുന്നു. ഇത് മാതാവിന്റെ ബൈലൊക്കേഷനാണെന്നും പറയപ്പെടുന്നു.

എന്തായാലും ജെയിംസ് അവിടെ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണിതു. അപ്പസ്‌തോലന്മാരില്‍ വിശ്വാസത്തിന് വേണ്ടി ആദ്യരക്തസാക്ഷിയായ വ്യക്തിയും ജെയിംസായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.