ഔര്‍ ലേഡി ഓഫ് സൈലന്‍സിന്റെ പ്രഥമ തിരുനാള്‍ നാളെ

വത്തിക്കാന്‍സിറ്റി: ഔര്‍ ലേഡി ഓഫ് സൈലന്‍സിന്റെ പ്രഥമ തിരുനാള്‍ നാളെ ആചരിക്കും. മധ്യ ഇറ്റലിയിലെ ല അക്വിലെ പ്രൊവിന്‍സിലെ അവെസാനോയിലാണ് തിരുനാള്‍ ആചരണം നടക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണയോടെ ഫാ. എമിലിയാനോ അന്‍ടെന്‍യൂസി കപ്പൂച്ചിനാണ് ഇവിടെ മാതാവിന്റെ ഇങ്ങനെയൊരു ചിത്രം സ്ഥാപിച്ചതുംതിരുനാള്‍ ആചരണത്തിന് മുന്‍കൈ എടുത്തതും. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം മാതാവിന്റെ ഈ ചിത്രം പാപ്പായെ കാണിക്കുകയും പാപ്പ ചിത്രത്തില്‍ ആകൃഷ്ടനാകുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് സൈലന്‍സിന്റെ പേരില്‍ ഒരു തീര്‍ത്ഥാടനകേന്ദ്രം ആരംഭിക്കാന്‍ പ്രോത്സാഹനം നല്കുകയും ചെയ്തിരുന്നു. ധ്യാനത്തിനും വിചിന്തിനത്തിനുമായിട്ടാണ് ഔര്‍ ലേഡി ഓഫ് സൈലന്‍സ് നമ്മെ പ്രചോദിപ്പിക്കുന്നതെന്ന് ഫാ. എമിലിയാനോ പറയുന്നു. തിരക്കുപിടിച്ച ഈ ലോകത്തില്‍ ഒരു നിമിഷം നിശ്ശബ്ദമാകുക. എന്നിട്ട് ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ കാതുകൊടുക്കുക. അദ്ദേഹം പറയുന്നു.

മാതാവിന്റെ ജീവിതത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നത് അതാണെന്നും അച്ചന്‍ അഭിപ്രായപ്പെടുന്നു. ചുണ്ടുകള്‍ക്ക് മീതെ വിരല്‍ വച്ച് നില്ക്കുന്ന മാതാവിനെയാണ് ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. നിശ്ശബ്ദതയുടെ ഫലം പ്രാര്‍ത്ഥനയാണെന്നും പ്രാര്‍ത്ഥനയുടെ ഫലം വിശ്വാസമാണെന്നും വിശ്വാസത്തിന്റെ ഫലം സ്‌നേഹമാണെന്നും സ്‌നേഹത്തിന്റെ ഫലം സേവനമാണെന്നും സേവനത്തിന്റെ ഫലം സമാധാനമാണെന്നും വിശുദ്ധ മദര്‍ തെരേസ തന്റെ സന്ന്യാസിനിമാരെ ഓര്‍മ്മിപ്പിച്ചിരുന്ന കാര്യവും ഫാ. എമിലിയാനോ അനുസ്മരിച്ചു.

ബഹളം പിടിച്ച ഈ ലോകത്തില്‍ മാതാവിനെ പോലെ ധ്യാനിക്കാനും നിശ്ശബ്ദരാകാനും നമുക്ക് സാധിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.