സ്വന്തം ചികിത്സയ്ക്കുവേണ്ടി ആശുപത്രി കിടക്കയില്‍ നിന്ന് വിശുദ്ധചിത്രങ്ങള്‍ വരച്ചു വിറ്റ ബാലന്‍ യാത്രയായി

ഡാനിയേല്‍ നെവെസ് എന്ന പതിമൂന്നുകാരനെ ലോകം അറിഞ്ഞത് ആശുപത്രികിടക്കയില്‍ കിടന്ന് ഈശോയുടെയും മാതാവിന്റെയും ചിത്രങ്ങള്‍ വരച്ച് വിറ്റ് കിട്ടിയ കാശുകൊണ്ട് സ്വന്തം ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ശ്രമിച്ചതിലൂടെയായിരുന്നു.

തന്റെ ആശുപത്രി ചെലവിനുള്ള തുക കണ്ടെത്താനുള്ള ചെറിയ ശ്രമങ്ങളായിരുന്നു അവന്‍ ഇതിലൂടെ നടത്തിയിരുന്നത്. ഇപ്പോഴിതാ അവന്‍ ഒരു ചികിത്സയും ആവശ്യമില്ലാത്ത ലോകത്തിലേക്ക് യാത്രയായിരിക്കുന്നു. കോവിഡ് 19 മായി രണ്ടാഴ്ചത്തെ പോരാട്ടം നടത്തിയതിന് ശേഷമായിരുന്നു ഡാനിയേലിന്റെ മടക്കം.
ജനിച്ച് എട്ടാം മാസം തന്നെ കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ അവനെ വേട്ടയാടിത്തുടങ്ങിയിരുന്നു. പതിമൂന്നുവയസിനിടയില്‍ കൂടുതല്‍ സമയവും ആശുപത്രിയിലായിരുന്നു.

അഞ്ചാം വയസില്‍ കിഡ്‌നി പ്രവര്‍ത്തനം നിശ്ചലമായി. പിന്നീട് ആഴ്ച തോറും ഡയാലിസിസിലൂടെയാണ് ദിനങ്ങള്‍ കടന്നുപോയിരുന്നത്. ഈ സമയത്താണ് അവന്‍ പെയ്ന്റിംങ് ആരംഭിച്ചത്.

ബ്രസീല്‍ സ്വദേശിയാണ് ഡാനിയേല്‍. മാതാവിന്റെ ഒരു ചിത്രത്തിന് അവന്‍ നല്കിയ പേര് കിഡ്‌നി മാതാവ് എന്നായിരുന്നു. മാതാവ് തന്നെ സംരക്ഷിക്കും എന്നതായിരുന്നു അവന്റെ വിശ്വാസം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.