ഫാത്തിമാ മാതാവ് സിസ്റ്റര്‍ ലൂസിയായ്ക്ക് പ്രത്യക്ഷപ്പെട്ട സ്‌പെയ്‌നിലെ ദേവാലയം ജീര്‍ണ്ണാവസ്ഥയില്‍

പോണ്ടെവെദ്ര: സ്‌പെയ്‌നിലെ പോണ്ടെവെദ്രയില്‍ ഫാത്തിമാമാതാവ് സി്സ്റ്റര്‍ ലൂസിയായ്ക്ക് പ്രത്യക്ഷപ്പെട്ട ദേവാലയം ജീര്‍ണ്ണാവസ്ഥയില്‍. ആദ്യ ശനിയാഴ്ച ആചരണത്തെക്കുറിച്ച് മാതാവ് സന്ദേശം നല്കിയത് ഇവിടെവച്ചായിരുന്നു.പൂര്‍ണ്ണമായും ഷ്രൈന്‍ നശിപ്പിക്കപ്പെടുന്നതിന് മു്മ്പ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും വളരെപ്രധാനപ്പെട്ട ഇടമായ ഇവിടം നശിച്ചുപോകുന്നത് അപമാനകരമാണെന്നും സ്പാനീഷ് ബഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രതിനിഝി ഫാ. ലൂയിസ് മാനുവല്‍ റൊമേറോ അഭിപ്രായപ്പെട്ടു.

ഇത്തരമൊരു സാഹചര്യത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.വന്‍തുക ഇതിനായി കണ്ടെത്തേണ്ടതുമുണ്ട്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഒക്ടോബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാ.ലൂയിസ്പറഞ്ഞു. നിലവിലുള്ള ദേവാലയത്തെക്കാള്‍ വലുതായിട്ടായിരിക്കുംപുതിയ ദേവാലയനിര്‍മ്മിതിയെന്നും അദ്ദേഹം അറിയിച്ചു.

1925 ഡിസംബര്‍ 10 നാണ് ഉണ്ണീശോയെ കയ്യിലേന്തി കന്യാമാതാവ് ഇവിടെ സിസ്റ്റര്‍ ലൂസിയായ്ക്ക് പ്രത്യക്ഷപ്പെട്ടത്. ഫാത്തിമാമാതാവ് ഇടയബാലകരായ ജസീന്ത, ഫ്രാന്‍സിസ്‌ക്കോ,ലൂസിയ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ടത് പോര്‍ച്ചുഗല്ലിലെ ഫാത്തിമായില്‍വച്ചായിരുന്നുവെങ്കിലും പി്ന്നീട് കന്യാമഠത്തില്‍ ചേര്‍ന്ന് പഠനം നടത്തിയ അവസരത്തില്‍ സ്‌പെയ്‌നില്‍വച്ചായിരുന്നു മാതാവ് സിസ്റ്റര്‍ ലൂസിയായക്ക് ദര്‍ശനം നല്കിയത്. ഇതില്‍പ്രധാനപ്പെട്ടതായിരുന്നു ആദ്യശനിയാഴ്ച വണക്കം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.