ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളെ രസിപ്പിക്കാന്‍ ടിക് ടോക്കുമായി വൈദികന്‍

ഇത് ടിക്ക് ടോക്കുകളുടെ കാലമാണല്ലോ. പലരും വിനോദത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ആ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇന്ത്യാന, മിഷ്യാനയിലെ ഫാ. ജോസ് ഇമ്മാനുവേല്‍ ടിക്ക് ടോക്കിനെ സമീപിക്കുന്നത്. സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് കാത്തലിക് ചര്‍ച്ച് ആന്‍്‌റ് സ്‌കൂളിലെ അധ്യാപകനായ ഇദ്ദേഹം ലോക്ക് ഡൗണ്‍ മൂലം വിരസത അനുഭവിക്കുന്ന കുട്ടികളെ രസിപ്പിക്കാനായിട്ടാണ് ടിക്ക് ടോക്ക് ചെയ്യുന്നത്.

ആത്മീയതയും വിദ്യാഭ്യാസ നിലവാരവുമുള്ള ഉള്ളടക്കമാണ് അദ്ദേഹത്തിന്റെ ടിക്ക് ടോക്കിനുള്ളത്. കഴിഞ്ഞവര്‍ഷം രൂപതയില്‍ നിന്ന് അഭിഷിക്തനായ ഒരേയൊരു വൈദികനായ ഇദ്ദേഹം മുമ്പും നിരവധി ഷോര്‍ട്ട് വീഡിയോകള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇടവകക്കാരനായ ഒരു വ്യക്തി, തന്റെ കുട്ടി ഈ ലോക്ക് ഡൗണ്‍കാലത്ത് വിനോദങ്ങളിലൊന്നും ഏര്‍പ്പെടാന്‍ കഴിയാതെ വിഷമിക്കുകയാണ് എന്ന കാര്യംപങ്കുവച്ചപ്പോഴാണ് ടിക്ക് ടോക്കിനെക്കുറിച്ച് അച്ചന്‍ ആലോചിക്കുന്നത്.

പെട്ടെന്ന് തന്നെ ടിക്ക് ടോക്ക് അക്കൗണ്ട് ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 12,000 ഫോളവേഴ്‌സ് ഉണ്ടായിക്കഴിഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.