സാത്താനെ ഓടിക്കാന്‍ വിശുദ്ധ പാദ്രെ പിയോ ഉപയോഗിച്ചിരുന്ന ആയുധം


ജീവിതകാലം മുഴുവന്‍ സാത്താന്‍ പരീക്ഷിച്ചുകൊണ്ടിരുന്ന വിശുദ്ധനായിരുന്നു പാദ്രെ പിയോ. എന്നാല്‍ സാത്താന്റെ പരീക്ഷണങ്ങളെ സധൈര്യം വിശുദ്ധന്‍ നേരിട്ടു.

ഈ പോരാട്ടത്തില്‍ അദ്ദേഹം ശക്തമായി ഉപയോഗിച്ചിരുന്ന ആയുധം ജപമാല ആയിരുന്നു. ആത്മീയ പോരാട്ടത്തില്‍ നമുക്ക് ഏറ്റവും ശക്തമായി ആശ്രയിക്കാന്‍ കഴിയുന്നത് പരിശുദ്ധ മറിയത്തെയും ജപമാല പ്രാര്‍തഥനയെയുമാണ്.

ഇതേക്കുറിച്ച് വിശുദ്ധന്‍ പറയുന്നത് ഇങ്ങനെയാണ്: പല ആളുകളുടെയും ധാരണ ഈ ലോകത്തിലെ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയും പരിശുദ്ധ മറിയത്തിന്റെ സഹായം കൂടാതെ കടന്നുപോകാം എന്നാണ്. എന്നാല്‍അതൊരു തെറ്റായ ധാരണയാണ്. പരിശുദ്ധ മറിയത്തെ സ്‌നേഹിക്കുക, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ജപമാലയാണ് ഈ ലോകത്തിലെ തിന്മകള്‍ക്കെതിരെ പോരാടാനുള്ള ശക്തമായ ആയുധ ദൈവം ഈ ലോകത്തിന് ആവശ്യമായ സകല നന്മകളും കൃപകളും മാതാവിലൂടെ വര്‍ഷിക്കുന്നുണ്ട്.

പാദ്രെ പിയോ ഒരു കൊന്ത എപ്പോഴും തന്റെ തലയണയുടെ അടിയില്‍ സൂക്ഷിച്ചിരുന്നു. ഒരു ദിവസം രാത്രിയില്‍ വിശുദ്ധന്‍ നോക്കിയപ്പോള്‍ കൊന്ത കാണാനില്ല അദ്ദേഹം അപ്പോള്‍ ഉടന്‍ തന്നെ ഫാ. ഒണോറോട്ടോയോട് ആവശ്യപ്പെട്ടു. എന്റെ ആയുധം തരൂ.

പരിശുദ്ധ മറിയത്തോട് സ്‌നേഹമുള്ളവരാകുക. പരീക്ഷണങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം നമ്മോട് ആവശ്യപ്പെടുന്നത് ഇക്കാര്യമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Jackson pj says

    Ella deiva makkaleyum ammayude vimala hridayathinu samarpikunnu papikalude sankethame,peeditharude asvasame Christianikalude sahayame njhagalku vendi prardhikane amen.

  2. Bro. Ephrem says

    Beautiful article

Leave A Reply

Your email address will not be published.