പാക്കിസ്ഥാന്‍;ആസിയാബിയുടെ സഹോദരി ഭര്‍ത്താവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പഞ്ചാബ്: ദൈവനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത പാക്കിസ്ഥാനിലെ ക്രൈസ്തവയുവതി ആസിയാബിയുടെ സഹോദരി ഭര്‍ത്താവ് യൂനസ് മസിഹായെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 50 വയസായിരുന്നു. രണ്ടുകുട്ടികളുടെ പിതാവുമാണ്.

ജന്മിയുടെ ആടുകളെ നോക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്റേത്. നിശ്ചിതസമയം കഴിഞ്ഞും എത്തിച്ചേരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മെയ് 25 നാണ് സംഭവം.. അന്നേ ദിവസം ക്രൈസ്തവ ആക്ടിവിസ്റ്റുകള്‍ ആസിയാബിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നതായും തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും വാര്‍ത്തയുണ്ട്.

അതേസമയം യൂനസ് മസിഹയുടെ ഭാര്യ പ്രദേശത്തെ മുസ്സീമിന്റെ സഹായത്തോടെ ഭര്‍ത്താവിനെ വകവരുത്തുകയാണ് ചെയ്തതെന്നും ഇവരെ അറസ്റ്റ് ചെയ്തുവെന്നും വാര്‍ത്തയുണ്ട്.ഷേയ്ക്ക്പുര സെന്റ് തെരേസാസ് ചര്‍ച്ച് വികാരി ഫാ. സാഫര്‍ ഈ ദുരന്തത്തോട് പ്രതികരിച്ചിട്ടില്ല.

47 കാരിയായ ആസിയാബി എട്ടുവര്‍ഷത്തോളം വധശിക്ഷയുടെ നിഴലിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോള്‍ കാനഡായില്‍ രഹസ്യതാവളത്തില്‍ കുടുംബമൊത്ത് താമസിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.