മതനിന്ദ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതിമാരെ വെറുതെ വിട്ടു

ലാഹോര്‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ ദമ്പതിമാരെ ലാഹോര്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഷാഫ്ഖത് ഇമ്മാനുവല്‍ മസിഹ്, ഷാഗുപ്ത കൗസര്‍ എന്നിവരെയാണ് ഏഴു വര്‍ഷം മുമ്പ് കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

2013 ല്‍ അറസ്റ്റിലായ ദമ്പതിമാരെ അടുത്ത വര്‍ഷം കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മതനിന്ദയ്ക്ക് തെൡവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദമ്പതിമാരെ ഹൈക്കോടതി വെറുതെ വിട്ടത്.

പാക്കിസ്ഥാനില്‍ ക്രൈസ്തവരോട് വ്യക്തിവിദ്വേഷം തീര്‍ക്കാനുളള ഒരു മാര്‍ഗ്ഗമായി മതനിന്ദയെ പലരും ദുരുപയോഗിക്കുന്നുണ്ട്.ഇതിന് ഏറ്റവും പുതിയതെളിവാണ് ഇത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയാബി എന്ന ക്രൈസ്തവ വനിതയും തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.