ദൈവനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട ക്രൈസ്തവ ദമ്പതികള്‍ക്ക് യൂറോപ്പില്‍ അഭയം

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷയയുടെ നിഴലില്‍ വര്‍ഷങ്ങളോളം ജീവിച്ച ക്രൈസ്തവ ദമ്പതികള്‍ക്ക് യൂറോപ്പ് അഭയം നല്കുന്നു. ഷാഗുഫ്റ്റ കൗസര്‍- ഷാഫ്ക്കറ്റ് ഇമ്മാനുവല്‍ ദമ്പതികള്‍ക്കാണ് യൂറോപ്പ് അഭയമാകുന്നത്. നാലു മക്കളുടെ മാതാപിതാക്കന്മാരായ ഇവര്‍ യൂറോപ്പിലെത്തിയെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷനായ എഡിഎഫ് ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ഇരുവരും ജയില്‍ മോചിതരായത്.

ഏതു രാജ്യമാണ് അഭയം നല്കിയിരിക്കുന്നതെന്ന് സുരക്ഷാപരമായ കാരണങ്ങളാല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് മാതൃരാജ്യം നഷ്ടമായെങ്കിലും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്, എത്രയും പെട്ടെന്ന് ദൈവനിന്ദാനിയമം പാക്കിസ്ഥാനില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. ക്രൈസ്തവ ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

2013 ലാണ് ഈ ദമ്പതികള്‍ക്ക് നേരെ ദൈവനിന്ദാക്കുറ്റം ആരോപിക്കപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.