ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ക്രൈസ്തവ ദമ്പതികളുടെ അപ്പീല്‍ ജൂണ്‍ 22 ന് പരിഗണിച്ചേക്കും

ലാഹോര്‍: ദൈവനിന്ദാക്കുറ്റം ചുമത്തി ആറുവര്‍ഷമായി ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ക്രൈസ്തവദമ്പതികളുടെ അപ്പീല്‍ ജൂണ്‍ 22 ന് പരിഗണിച്ചേക്കുമെന്ന് സൂചന. പലതവണ മാറ്റിവച്ച അപ്പീലാണ് ജൂണ്‍ 22 ന് പരിഗണിക്കുമെന്ന് ഇപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്. 2013 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രവാചകനെ നിന്ദിക്കുന്ന ടെക്സ്റ്റമെസേജ്, കൗസാറും ഭര്‍ത്താവ് ഇമ്മാനുവലും തങ്ങളുടെ മൊബൈലില്‍ നിന്ന് അയച്ചു എന്നതാണ് കുറ്റം.

പഞ്ചാബ് പ്രോവിന്‍സിലെ ഗോജ്ര നഗരത്തിലെ മൗലവി മുഹമ്മദ് ഹുസൈനാണ് ഈ ആരോപണം ഉന്നയിച്ചത്. ഇമാം ഇത് കേസാക്കുകയും തുടര്‍ന്ന് ദമ്പതികളെ 2013 ജൂലൈ 21 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഖുറാനെയും പ്രവാചകനെയും അപമാനിച്ചു എന്നതായിരുന്നു കേസ്. 2014 ല്‍ ഇരുവരെയും രണ്ട് ജയിലുകളിലേക്ക് മാറ്റി. ദൈവനിന്ദാക്കുറ്റം ചുമത്തി ജയിലിലാകുകയും പിന്നീട് ജയില്‍ മോചിതയാകുകയും ചെയ്ത അസിയാബിയെ പാര്‍പ്പിച്ചിരുന്ന ജയില്‍മ ുറിയില്‍ തന്നെയാണ് കൗസറിനെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇമ്മാനുവല്‍ ശാരീരികമായി വൈകല്യം അനുഭവിക്കുന്ന വ്യക്തിയാണ്. ജയില്‍ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തിരിക്കുകയാണ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ദൈവനിന്ദാക്കുറ്റം വളച്ചൊടിക്കുന്നത് പാക്കിസ്ഥാനിലെ പതിവാണ്. പലതവണ അപ്പീല്‍ നല്കിയെങ്കിലും ഇതുവരെയും കേസ് പരിഗണിച്ചിരുന്നില്ല.

ജൂണ്‍ 22 ന് അപ്പീല്‍ പരിഗണിച്ചേക്കുമെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വാര്‍ത്ത.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.