പാക്കിസ്ഥാന്‍: വീട്ടുജോലിക്കാരിയായ ക്രിസ്ത്യാനി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റി

ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്ന് വീണ്ടുമൊരു നിര്‍ബന്ധിത മതപ്പരിവര്‍ത്ത സംഭവം. പഞ്ചാബ് പ്രോവിന്‍സില്‍ നിന്നാണ് ഈ സംഭവം. മുസ്ലീം കുടുംബത്തില്‍ അടുക്കളജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്ന 13 കാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് വീട്ടുടമസ്ഥന്‍ നിര്‍ബന്ധിച്ച് മതം മാറ്റിയിരിക്കുന്നത്.

ഇപ്പോള്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയ്ക്കാനോ വേല ചെയ്തതിന്റെ കൂലി വീട്ടുകാര്‍ക്ക് നല്കാനോ തയ്യാറാകുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. മെഡിക്കല്‍ ഡോക്ടറായ അല്‍ത്താഫും ഭാര്യയുമാണ് നേഹ എന്ന ക്രൈസ്തവ പെണ്‍കുട്ടിയെ മതം മാറ്റിയിരിക്കുന്നത്.

ദരിദ്ര കുടുംബമാണ് പെണ്‍കുട്ടിയുടേത്. ഏഴു സഹോദരങ്ങളുമുണ്ട് പെണ്‍കുട്ടിക്ക്. കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം എന്ന നിലയിലാണ് പെണ്‍കുട്ടിയെ ജോലിക്ക് അയച്ചത്. നേരത്തെ നിശ്ചയിച്ചിരുന്നതില്‍ വളരെ കുറച്ച് വേതനമാണ് നല്കിയതെന്നും അതുപോലും ഇപ്പോള്‍ നല്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. മതത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ അനുദിവസം അരങ്ങേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് പാക്കിസ്ഥാന്‍, 2014 ലെ ഒരു കണക്ക് അനുസരിച്ച് ക്രൈസ്തവരുള്‍പ്പടെയുള്ള ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ആയിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്.

മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.