പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടന

ലാഹോര്‍: പാക്കിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. പഞ്ചാബ് പ്രോവിന്‍സ് കേന്ദ്രീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പാര്‍ലമെന്ററി കമ്മറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഫോര്‍ ഫോഴ്‌സഡ് കണ്‍വേര്‍ഷന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

2014 മുതല്‍ 74 കേസുകളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 55 ക്രൈസ്തവ പെണ്‍കുട്ടികളും 18 ഹൈന്ദവ പെണ്‍കുട്ടികളും ഒരു കലാഷിയ പെണ്‍കുട്ടിയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരകളായിട്ടുണ്ട്.

അടുത്തകാലത്ത് ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ ഒന്നായിരുന്നു പാക്കിസ്ഥാനിലെ മരിയ ഷഹബാസ് എന്ന പതിനാലുകാരി ക്രൈസ്തവ പെണ്‍കുട്ടി നേരിട്ട ദുരനുഭവങ്ങള്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.