പാക്കിസ്ഥാന്‍: ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ മുസ്ലീമുകളുടെ വെടിവയ്പ്

ലാഹോര്‍: ആയുധധാരികളായ മുസ്ലീംസംഘം ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രൈസ്തവരുടെ വീടുകള്‍ക്കും നേരെ വെടിവച്ചു. ആറു മാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ലാഹോര്‍ സിറ്റിയിലാണ് സംഭവം നടന്നത്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിവയ്പ്പിന്‍െ ശബ്ദം കേട്ടതെന്നും കുട്ടികളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ആക്രമണത്തില്‍ പരിക്കേറ്റക്രൈസ്തവനായ അസിഫ് മസിഹ പറഞ്ഞു. അപ്പോഴേയ്ക്കും അക്രമി തന്നെ കണ്ടുവെന്നും തുടയ്ക്ക് വെടിയേറ്റുവെന്നും അസിഫ് പറഞ്ഞു. തന്നെ വലിച്ചിഴച്ചുകൊണ്ടുപോയെന്നും തീ കൊളുത്താനായിരുന്നു ശ്രമമെന്നും അദ്ദേഹം അറിയിച്ചു. ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ഇവിടം. ദേവാലയം അഗ്നിക്കിരയാക്കാനും പദ്ധതിയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം നടന്നത്. പരിസരവാസികള്‍ അപ്പോള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നുവെങ്കിലും പോലീസ് എത്തിയത് രാത്രി 8 മണിക്കായിരുന്നു. ഭീകരപ്രവര്‍ത്തനമാണ് ഇവിടെ നടന്നതെങ്കിലും പോലീസ് എഫ് ഐ ആറില്‍ അത് ചേര്‍ത്തിട്ടില്ലെന്നും ആളുകള്‍ പറയുന്നു.

17 മില്യന്‍ ആളുകളുള്ള പാക്കിസ്ഥാനില്‍ 1.6 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഉള്‍പ്പെടുന്ന കണക്കാണ് ഇത്. 97 ശതമാനവും മുസ്ലീമുകളും അതില്‍ സുന്നി വിഭാഗത്തില്‍പ്പെട്ടവരുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.