മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്ന് ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്യുന്നു

ലാഹോര്‍: ക്രിസ്തുമസിന് ശേഷം മുസ്ലീം തീവ്രവാദികളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളെ തുടര്‍ന്ന് പാക്കിസ്ഥാനിലെ അനേകം ക്രൈസ്തവകുടുംബങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍. പാസ്റ്റര്‍ രാജ വാറീസ് വിശ്വാസസംബന്ധമായ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ എഴുതിയത് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് മുസ്ലീം തീവ്രവാദികളുടെ ആരോപണം.

തന്റെ പോസ്റ്റിന്റെ പേരില്‍ പാസ്റ്റര്‍ പിന്നീട് മാപ്പു പറയുകയും പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീവ്രവാദികളുടെ ഭീഷണി അദ്ദേഹത്തിനും കുടുംബത്തിനും ലഭിച്ചുതുടങ്ങി. പാസ്റ്റര്‍ക്കെതിരെ ആരംഭിച്ച ആക്രമണം ക്രൈസ്തവസമൂദായത്തിന് മുഴുവനും എതിരെ തിരിയാന്‍ അധികം സമയമെടുത്തില്ല. തുടര്‍ന്ന് നിരവധി ക്രൈസ്തവഭവനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസ് രംഗത്തെത്തിയിട്ടും അക്രമികളെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നാണ് വാര്‍ത്തകള്‍.

ജീവനില്‍ ഭയന്ന് ഇപ്പോള്‍ പല ക്രൈസ്തവരും സ്വന്തം വീടും നാടും ഉപേക്ഷിച്ച് ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീടുകളിലോ അഭയം തേടേണ്ടസാഹചര്യമാണ് വന്നിരിക്കുന്നത്.

പാസ്റ്ററെ വധിക്കണം എന്നാണ് മുസ്ലീം തീവ്രവാദികളുടെ ആവശ്യം.. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ദൈവനിന്ദാക്കുറ്റം വ്യക്തികള്‍ തങ്ങളുടെ സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍ക്കുവേണ്ടിയും ദുര്‍വിനിയോഗം ചെയ്യുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.