ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

പാലാ: പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തിരി തെളിഞ്ഞു. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഇത്തവണ കണ്‍വന്‍ഷന്‍ നയിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെയുമാണ് കണ്‍വന്‍ഷന്‍.

സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ വിവിധ ദിവസങ്ങളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കും.

palaroopatha official എന്ന യുട്യൂബ് ചാനല്‍ വഴി കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം കാണാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.