പാലാരൂപതയിലെ 12 വൈദികര്‍ ചേര്‍ന്നൊരുക്കിയ കൊറോണ സൗഖ്യ പ്രാര്‍ത്ഥനാഗീതം വൈറലാകുന്നു

പാലാ: കൊറോണ ഭീതിയില്‍ കഴിയുന്ന ലോകജനതയ്ക്ക സൗഖ്യം പ്രാര്‍ത്ഥിച്ച് പരമ്പരാഗത സ്‌തോത്രഗീതവുമായി ഇതാ പാലാ രൂപതയിലെ 12 വൈദികര്‍. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആശംസകളുമായിട്ടാണ് ഗാനം ആരംഭിക്കുന്നത്. ലാഹ് ആലാഹ് -ദൈവമേ നിനക്ക-് എന്നാണ് ഗീതത്തിന് പേര് നല്കിയിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷനും ഓഡിയോ മിക്‌സിങും നിര്‍വഹിച്ചിരിക്കുന്നത് ക്രിസ്‌റ്റോ ജോര്‍ജ് പ്ലാശനാലാണ്. സുബിന്‍ വൈഡ്‌ഫ്രെയിമിന്റേതാണ് എഡിറ്റിംങ്. ഫാ.ജീവന്‍ കദളിക്കാട്ടില്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എല്ലാ രോഗങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല ഔഷധമാണ ്‌സംഗീതം എന്ന് മാര്‍ കല്ലറങ്ങാട്ട് ആശംസയില്‍ പറയുന്നു. കാരുണ്യശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമായാണ് ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.