കര്‍ഷകപ്രക്ഷോഭവുമായി പാലാ രൂപത, 14 ന് കര്‍ഷകസംഗമം

പാലാ: കര്‍ഷക ജനത അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരപരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പാലാ രൂപത വന്‍ കര്‍ഷകപ്രക്ഷോഭത്തിലേക്ക്.

തോട്ടം-പുരയിടം പ്രശ്‌നം ഉള്‍പ്പെടുന്ന ഭൂസംരക്ഷണം, നാണ്യവിളകളുടെ വിലസുരക്ഷ, റബറിന് കിലോയ്ക്ക് 250 രൂപയുടെ വിലസ്ഥിരത, കര്‍ഷകര്‍ക്ക് പതിനായിരം രൂപ പ്രതിമാസ പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും വൈദികരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ 14 ന് ഇതോട് അനുബന്ധിച്ച് കര്‍ഷകസംഗമം നടക്കും. കര്‍ഷകസമൂഹം കര്‍ഷക മതില്‍ തീര്‍ക്കും. കര്‍ഷക മഹാസംഗമത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

രൂപതയിലെ നാനാജാതി മതസ്ഥരായ കര്‍ഷകര്‍ ഒപ്പിടുന്ന ഭീമഹര്‍ജി ഭരണാധികാരികള്‍ക്ക് സമര്‍പ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.