പാലാ: പാലാ രൂപതയുടെ രണ്ടാമത്തെ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേക സുവര്‍ണ്ണജൂബിലി ഓഗസ്റ്റ് 15 ന് ആഘോഷിക്കുന്നു. ആഘോഷങ്ങളില്ലാതെ പ്രാര്‍ത്ഥനാദിനമായിട്ടാണ് അന്നേ ദിവസം ആചരിക്കുന്നത്.
രാവിലെ 11 ന് ബിഷപ്‌സ് ഹൗസ് ചാപ്പലില്‍ മാര്‍ പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സുവര്‍ണ്ണജൂബിലി പ്രതീകമായി അമ്പതു വൈദികരും നിരവധി ബിഷപ്പുമാരും സഹകാര്‍മ്മികരാകും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വചനസന്ദേശം നല്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍സ മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും.
1973 ഓഗസ്റ്റ് 15 മുതല്‍ 1981 മാര്‍ച്ച് 25 വരെ സഹായമെത്രാനായും തുടര്‍ന്ന് 2004 മെയ് ഒന്നുവരെ മെത്രാനായും ശുശ്രൂഷ ചെയ്തു, 1927 ഏപ്രില്‍ 10 നായിരുന്നു ജനനം.
1968 ല്‍ വടവാതൂര്‍ സെമിനാരി റെക്ട്‌റായി സേവനം ചെയ്തുകൊണ്ടിരിക്കവെയായിരുന്നു പാലാ രൂപതയുടെ സഹായമെത്രാനായിനിയമിതനായത്.