“ക്രിസ്തുവിന്റെ വിനയാന്വിതമായ രാജകീയ പ്രവേശവും ക്രൂരമായ പീഡനങ്ങളും” വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാനുള്ള രണ്ട് രഹസ്യങ്ങള്‍


വത്തിക്കാ

ന്‍ സിറ്റി: എവിടെയും വിജയിക്കാനുള്ള നമ്മുടെ പ്രലോഭനങ്ങളെ കരുതിയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിന്റെ എളിമയും കുരിശുമരണത്തോളം കീഴ് വഴങ്ങാനുള്ള വിധേയത്വവുമാണ് കത്തോലിക്കര്‍ സ്വീകരിക്കേണ്ടത്. ഓശാന ഞായറില്‍ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

എളിമയൊരിക്കലും യാഥാര്‍ത്ഥ്യത്തെ നിഷേധിക്കല്‍ അല്ല. ക്രിസ്തു യഥാര്‍ത്ഥമിശിഹായാണ്. സത്യമായും രാജാവും. എന്നിട്ടും അവിടുന്ന് വിനയാന്വിതനും എളിമയുള്ളവനുമായി. പീഡനങ്ങളെ ക്രിസ്തു ക്ഷമയോടെ സ്വീകരിച്ചു. തിന്മയുടെ മേല്‍ വിജയം വരിക്കുകയാണ് ഇതിലൂടെ ക്രിസ്തു ചെയ്തത്.

ജീവിതത്തിലെ വിഷമകരമായ സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടേണ്ടത് എന്നാണ് ക്രിസ്തു നമുക്ക് കുരിശുമരണത്തിലൂടെയും പീഡാസഹനങ്ങളിലൂടെയും കാണിച്ചുതന്നത്. ദൈവത്തിന്റെ ഇഷ്ടത്തിന് അവിടുന്ന് പരിപൂര്‍ണ്ണമായി വിധേയപ്പെട്ടു. പീഡാസഹന വേളയിലുള്ള ക്രിസ്തുവിന്റെ നിശ്ശബ്ദതയും പ്രത്യേകമായി പരാമര്‍ശിക്കപ്പെടണം.

മേരിയുടെ കാലടിപ്പാടുകള്‍ അനേകം വിശുദ്ധരെ ക്രിസ്തുവിന്റെ ലാളിത്യത്തിലേക്കും എളിമയിലേക്കും നയിച്ചിട്ടുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.