വത്തിക്കാന്‍ സിറ്റി: കുരുത്തോലയും കുരിശും വേര്‍പെടുത്താനാവാത്തതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ സന്ദേളംനല്കുകയായിരുന്നു പാപ്പ. വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ട്. യേശുവില്‍ ശക്തനായ ഒരു വിമോചകനെയാണ് ജനം പ്രതീക്ഷിച്ചത്. ജനം പ്രതീക്ഷിച്ചത് വാളെടുക്കുന്ന അവിടുത്തെ നേതൃത്വത്തില്‍ റോമാക്കാരെ പലസ്തീനായില്‍ നിന്നും തുരത്തുമെന്നായിരുന്നു. എന്നാല്‍ യേശു ആശ്ലേഷിച്ചത് കുരിശാണ്.
ഓശാന പാടിയവരാണ് അവനെ ക്രൂശിക്കുക എന്നും ആക്രോശിച്ചത്. പ്രശംസ വളരെ ലൗകികമാണ്. കാരണം അത് അഭിരുചിക്കും പ്രതീക്ഷയ്ക്കും പ്രീതിക്കും ഇണങ്ങിയാണ് പോകുന്നത്. മഹത്വമണിയേണ്ട ദൈവമായ ക്രിസ്തു വിവസ്ത്രനായി മുള്‍ക്കിരീടം ചൂടി നന്മയുടെ മൂര്‍ത്തരൂപമായ അവിടുന്ന് നിന്ദിതനും പരിത്യക്തനുമായി. ഇതെല്ലാം അവിടുന്ന് ചെയ്തത് നമുക്കുവേണ്ടിയാണ്. നമ്മെ വീണ്ടെടുക്കാനും രക്ഷിക്കുവാനുമാണ്. നമ്മുടെ വീഴ്ചകളിലും തകര്‍ച്ചകളിലും അവിടുന്ന് നമ്മുടെ ചാരത്തുണ്ട്. അതിനാല്‍ ഒരിക്കലും പാപമോ പൈശാചികശക്തികളോ നമ്മെ കീഴ്പ്പെടുത്തുമെന്ന് വിചാരിക്കരുത്. പാപ്പ പറഞ്ഞു.
സന്തോഷത്തില്‍ നിന്നും ദു:ഖത്തിലേക്കും വീണ്ടും ഉയിര്‍പ്പിന്റെ ആനന്ദത്തിലേക്കും മാറിമറിയുന്ന അത്ഭുതം വിശുദ്ധവാരത്തില്‍ ഉടനീളം മനസ്സില്‍ ഊറിനില്ക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.