യുഎസില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിച്ചു, കണക്കുകള്‍ പുറത്ത്

വാഷിംങ്ടണ്‍: അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിച്ചതായി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. സ്റ്റേറ്റ് അബോര്‍ഷനായി നല്കുന്ന ഫണ്ട് വര്‍ദ്ധിച്ചതാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി മാറിയിരിക്കുന്നത്.

മൂന്നുശതമാനത്തോളം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്ലാന്‍ഡ് പേരന്റ്ഹുഡിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ഇത് വെളിപെടുത്തിയിരിക്കുന്നത്. 2019- 20 ല്‍ 354,871 അബോര്‍ഷനുകളാണ് നടന്നത്. 2.7 ശതമാനം വര്‍ദ്ധനവാണ് മുന്‍വര്‍ഷത്തെ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഇത് മൂന്നു ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നു.

പ്ലാന്‍ഡ് പേരന്റ്ഹുഡ് ലക്ഷ്യം വയ്ക്കുന്നത് അബോര്‍ഷനാണ്. അതൊരിക്കലും ആരോഗ്യസുരക്ഷയല്ല. പ്രോലൈഫ് പ്രവര്‍ത്തക മാര്‍ജോറി ഡാനെന്‍ഫെല്‍സര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

2019 ഫെബ്രുവരിയില്‍ ട്രംപ് ഭരണകൂടം സ്റ്റേറ്റുകള്‍ക്ക് അബോര്‍ഷനുവേണ്ടി നല്കിവരുന്ന ഗ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.