പകര്‍ച്ചവ്യാധിയുടെ കാലത്ത് അമേരിക്കക്കാര്‍ക്കിടയില്‍ വിശുദ്ധഗ്രന്ഥ വായന വര്‍ദ്ധിച്ചു

വാഷിംങ്ടണ്‍: പകര്‍ച്ചവ്യാധിയുടെ ഇക്കാലത്ത് അമേരിക്കയില്‍ ബൈബിള്‍ വായന കൂടിയതായി റിപ്പോര്‍ട്ട്. ഏകദേശം പത്തു മില്യന്‍ ആളുകളാണ് ബൈബിള്‍ വായനയിലേക്ക് കൂടുതലായി തിരിഞ്ഞത്.

181 മില്യന്‍ അമേരിക്കക്കാര്‍ കഴിഞ്ഞവര്‍ഷം വിശുദ്ധ ഗ്രന്ഥം വായിച്ചുവെന്നും മുന്‍വര്‍ഷം ഇത് 169 മില്യന്‍ ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. 3,354 ഓണ്‍ ലൈന്‍ അഭിമുഖങ്ങളെ ആസ്പദമാക്കി 2021 ജനുവരിയിലാണ് പഠനം നടത്തിയത്. ഇതനുസരിച്ച് ആഴ്ചയിലെ ഭൂരിപക്ഷം ദിവസങ്ങളിലും 16 ശതമാനം ആളുകള്‍ ബൈബിള്‍ വായിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 12 ശതമാനമായിരുന്നു.. 34 ശതമാനം ആളുകള്‍ ആഴ്ചയിലൊരിക്കല്‍ ബൈബിള്‍ വായിച്ചതായി പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.