“പാപ്പാ ഒരു ഉമ്മ” കന്യാസ്ത്രീയുടെ അപേക്ഷ കേട്ട് മാര്‍പാപ്പ ഉമ്മ നല്കി

വത്തിക്കാന്‍ സിറ്റി: കഴി്ഞ്ഞമാസം തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച സ്ത്രീയുടെ കൈയ്ക്ക്, താന്‍ വീഴുമെന്ന് തോന്നിയപ്പോള്‍ ചെറുതായി അടിച്ച് കൈ വിടുവിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ തന്നോട് ഒരു ഉമ്മ ചോദിച്ച കന്യാസ്ത്രീക്ക് വലതുകവിളത്ത് ഉമ്മ നല്കി. പൊതുദര്‍ശനവേളയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ആയിരക്കണക്കിന് വിശ്വാസികള്‍ കാത്തുനില്‌ക്കെ അവരെ അഭിവാദ്യം ചെയ്തു നടന്നുനീങ്ങുമ്പോഴാണ് ഒരു കന്യാസ്ത്രീ ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പായോട് ഉമ്മ ചോദിച്ചത്.

തരാം പക്ഷേ കടിക്കരുത് എന്ന് പാപ്പ മറുപടിയായി പ്രതികരിച്ചു. ശാന്തരായിരിക്കാനും അഭ്യര്‍ത്ഥിച്ചു.

കടിക്കില്ല എന്ന് വാക്ക് നല്കിയ കന്യാസ്ത്രീയുടെ വലതുകവിളത്ത് പാപ്പ ഉമ്മ നല്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.