ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇടവക വർഷം ആരംഭിച്ചു



സ്റ്റോക്ക് ഓൺ ട്രെൻറ്റ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷം (2020 -2021 ) ഇടവക വർഷമായി  ആചരിക്കും , രൂപതയുടെ  പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അഞ്ചാം വർഷം ഇടവക വർഷമായാണ് ആചരിക്കുന്നതിന്റെ  ഭാഗമായാണിത് . ഇടവക വർഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം സ്റ്റോക്ക് ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെല്പ് പെർപെച്വൽ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .

വികാരി ജെനെറൽ മാരായ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ് ., ഫാ. ജോർജ് ചേലക്കൽ , ഫാ. ഹാൻസ് പുതിയാ കുളങ്ങര , .ഫാ. ടോമി അടാട്ട് , ഫാ. ജോർജ് എട്ടുപറ , രൂപതയുടെ വിവിധ ഇടവകകൾ ,മിഷനുകൾ , എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ , അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനും ,ഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ  ലക്ഷ്യമിടുന്നത് .

ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ്  , രൂപതാ ചാൻസിലർ റവ. ഡോ . മാത്യു പിണക്കാട്ട്  എന്നിവരുടെ നേതൃത്വത്തിൽ  എല്ലാ റീജിയനുകളിൽ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തി ഏഴ് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട് .

വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവക കളിലും , മിഷനുകളിലും , റീജിയൺ , രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടക്കും.

ഷൈമോൻ തോട്ടുങ്കൽ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.