സുവിശേഷപ്രഘോഷകനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി

ഭാത്പൂര്‍: സുവിശേഷപ്രഘോഷകനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി. മഹാരാഷ്ട്രയിലെ ഗാഡ്ചിറോലി ജില്ലയിലെ ഭാത്പൂറിലാണ് സംഭവം. മുന്‍സി ദിയോ ടാന്‍ഡോ എന്ന മുപ്പതുവയസുകാരനാണ് കൊല്ലപ്പെട്ടത്.

മാവോയിസ്റ്റ് സംഘമാണ് കൃത്യം നടത്തിയതെന്ന് കരുതുന്നു.ജൂലൈ പത്തിന് വൈകുന്നേരം അഞ്ചരയോടെ പ്രാര്‍ത്ഥനായോഗം അവസാനിപ്പിക്കാറായ സമയത്താണ് മൂന്നുവനിതകള്‍ ഉള്‍പ്പടെ അക്രമിസംഘം വീട്ടിലെത്തിയതും മുന്‍സിയെ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടി കൊണ്ടുപോയതും.അരകിലോ മീറ്റര്‍ അകലേയ്ക്ക കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നു.

ഒരു മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഇതുപോലെയൊരു ദുരന്തം സംഭവിച്ചത്. സമറു എന്ന 14 വയസുകാരനും 27 കാരനായ കാണ്ടെ മുഡുവുമാണ് സമാനമായ രീതിയില്‍ അടുത്തയിടെ കൊല്ലപ്പെട്ടത്. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരിലായിരുന്നു ഈ കൊലപാതകങ്ങളെല്ലാം.

ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ മുന്‍സിയും കുടുംബവും ഗ്രാമത്തില്‍ നിന്ന് മതപീഡനം നേരിടുന്നുണ്ടായിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യപാതിയിലെത്തിയപ്പോഴേയ്ക്കും 293 മതപീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.