പാസ്റ്ററെ പോലീസ് സ്‌റ്റേഷനില്‍ വച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

റായ്പ്പൂര്‍: റായ്പ്പൂരില്‍ സുവിശേഷപ്രഘോഷകനെയും സഹായികളായ രണ്ടുപേരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സെപ്തംബര്‍ അഞ്ചിനായിരുന്നു സംഭവം. ആള്‍ക്കൂട്ടവും പാസ്റ്ററും തമ്മില്‍ നടന്ന ചൂടേറി വാഗ്വാദങ്ങള്‍ക്ക ശേഷമായിരുന്നു മര്‍ദ്ദനം .

റായ്്പ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചായിരുന്നു മര്‍ദ്ദനം.മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട പാസ്റ്ററെ ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയതറിഞ്ഞ് ഒരു പറ്റം മത തീവ്രവാദികള്‍ സ്്‌റ്റേഷനിലെത്തുകയും തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെടുകയുമായിരുന്നു. പാസ്റ്ററെ ചെരിപ്പൂരിയും ഷൂസു കൊണ്ടും മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.