കണ്ണൂര്‍: പെന്തക്കോസ്ത് സഭാവിശ്വാസിയും വ്യക്തിസഭയുടെ സ്ഥാപകനുമായി രണ്ടരപതിറ്റാണ്ട്കാലത്തെ സുവിശേഷാത്മകജീവിതത്തിന് ശേഷം സത്യവിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് പാസ്റ്റര്‍ ടൈറ്റസ് കാപ്പന് കുടുംബസമ്മേതം തിരികെ വന്നിരിക്കുന്നു.
വീണ്ടും ജനനസഭ, ലൈഫ് ചേഞ്ചേഴ്സ് മിനിസ്ട്രി എന്നീ പേരുകളില്‍ ശുശ്രൂഷ നടത്തി വരികയായിരുന്ന അദ്ദേഹം തന്റെ കത്തോലിക്കാവിശ്വാസത്തിലേക്കുളള മടങ്ങിവരവിനെക്കുറിച്ച് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് കത്തോലിക്കാസഭയിലേക്ക് അദ്ദേഹം തിരികെവന്നത്.
ഇതിന് മുമ്പ് പാസ്റ്റര്‍ സജിത്ത് ജോസഫിന്റെ മടങ്ങിവരവും വലിയൊരു വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ടൈറ്റസ് കാപ്പന് സകുടുംബം കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെ വന്നത്.
ടൈറ്റസ് കാപ്പനും കുടുംബത്തിനും മരിയന്‍പത്രത്തിന്റെ ആശംസകളും പ്രാര്‍ത്ഥനകളും.